ഇതാണ് ബജറ്റ് കണ്ട് പഠിക്ക് !
അങ്ങനെ പുതിയൊരു ബജറ്റ് കൂടി. ഇന്ത്യ വലയുകയാണ്. തളർത്താൻ നോക്കേണ്ട ആരും. തകർത്തിരിക്കും. എന്ന് വോട്ട് ചെയ്ത് ജയിപ്പിച്ച സർക്കാർ തന്നെ ചെയ്‌തു കാണിക്കുന്നു.
ഇത് വരെ ഭരിച്ച പാർട്ടികൾ ഇതൊക്കെ ഒന്ന് കാണുക. അല്ല ഇനി എന്തൊക്കെയാണ് നടക്കുന്നത് എന്ന് ആർക്ക് അറിയാം.
ബജറ്റിനെപ്പറ്റി പറയാൻ ഞാൻ വലിയ സാമ്പത്തിക വിദഗ്ദ്ധൻ ഒന്നും അല്ല. എന്നാൽ ചെറുപ്പം മുതൽ കടയിൽ പോയി പച്ചക്കറിയും ബീഫും പോർക്കും മറ്റ് വീട്ടുപയോഗ സാധനങ്ങൾ വാങ്ങുന്നത് കൊണ്ട്. സാമ്പത്തിക കാര്യങ്ങൾ കുറച്ച് എനിക്കും അറിയാം. അധികം ഒന്നും പറയരുത്.
പ്രധാനപ്പെട്ട ചില ബജറ്റ് കാര്യങ്ങൾ ഒന്ന് അവലോകനം ചെയ്യാൻ പോകുന്നു.
- 39.45 ലക്ഷം കോടിയുടെ ബജറ്റ് ആണ് ഇത് മഹാമാരിയുടെ നടുവിൽ നിന്ന് നമുക്കായി ഉള്ള ബജറ്റ്.
- Affordable housing : 80 ലക്ഷം വീടുകൾ ഉണ്ടാകും Pradhan Mantri Awas Yojana യുടെ കീഴിൽ ആഹ് അങ്ങനെ വീടില്ലാത്തവർക്ക് ആഹാരും കഴിച്ചില്ലേലും വീട്ടിൽ കിടന്ന് ഉറങ്ങാം. വീട് തന്നില്ല എന്ന് പറയരുത്.
- Slower privatisation: പതുക്കെ എല്ലാം സ്വകാര്യവത്കരിക്കും അല്ല പിന്നെ ഒന്നും പുതുതായി ഗവണ്മെന്റ് ഉണ്ടാക്കിയില്ലേലും എല്ലാം സ്വകാര്യ കമ്പനികൾക്ക് കൊടുക്കാൻ ഒരു മടിയും ഈ സർക്കാർ കാണിക്കില്ല. ആഹാരം വെള്ളം വെളിച്ചം ഇതൊക്കെ വരും മുറക്ക് സ്വകാര്യവൽക്കരിക്കും.
- Digital currency : ഇനി “ബിറ്റ്കോയിൻ” പോലെ ഒന്ന് ഇന്ത്യക്ക് സ്വന്തമായി ഒന്ന് ഉണ്ടാകും ഇനി ഒരുത്തനും പൈസ കയ്യിൽ കൊണ്ട് നടക്കണ്ട പാവപ്പെട്ടവരുടെ കയ്യിൽ ഇനി ഡിജിറ്റൽ മണിയായി നാട്ടിൽ വിലസാം.
അല്ല.. ഇനിയും ഉണ്ട് പദ്ധതികൾ പക്ഷേ അതൊക്കെ കൂടി പറഞ്ഞു വെറുതെ കേന്ദ്രസർക്കാരിനെ ഞാൻ വാഴ്ത്തുന്നില്ല.
വരും കാലത്ത് റോഡ് എല്ലാം സ്വകാര്യ വത്കരിക്കണം എന്നിട്ട് എല്ലാ റോഡിലും വേണം ഒരു ടോൾബൂത്ത് 10 km ഇടക്ക് ആയാൽ കൊള്ളാം. നടക്കുന്നവനും വണ്ടിക്ക് പോകുന്നവനും ഒക്കെ വേണം ടോൾ. എന്നിട്ട് എന്റെ രാജ്യം പുരോഗതിയുടെ പാതയിൽ സഞ്ചരിക്കണം.