കോവിഡ് 19 നെ പ്രവചിച്ചഒരു സിനിമ. Contagion (2011 )
അല്ല ഇനി നടക്കാൻ പോകുന്ന ഒരു കാര്യം ഒരു സിനിമയിൽ വന്നാലോ ? അത് മുൻകൂട്ടി നമുക്ക് മാറാൻ കഴിയുമോ ഇല്ലയോ ?
2011 -ൽ ഇറങ്ങിയ Contagion എന്ന സിനിമ ഇപ്പോൾ ചർച്ചാവിഷയമാണ്. എന്നാൽ ആ പടം ഒന്ന് കൂടി ഒന്ന് കണ്ടേക്കാം എന്ന് കരുതി.
Steven Soderbergh ആണ് സംവിധാനം പിന്നെ Goodwill Hunting star ( or you can call him Bourne ) Matt Damon , Jude Law , Kate Winslet , Gwyneth Paltrow...തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ ഇതിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുടെ മറ്റ് വശങ്ങൾ പറയാൻ ഞാൻ ആളായില്ല. 😊
Spoiler Alert.....
സിനിമയുടെ തുടക്കം രണ്ടാം ദിവസം എന്ന് കാണിച്ചാണ്. ബേത്ത് ഒരു ബിസിനസ് യാത്ര കഴിഞ്ഞു തിരിച്ചുവരികയാണ്. ഇടയിൽ തന്റെ പഴയ കാമുകനെ ഒന്ന് കാണുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ അല്പം ശാരീരിക ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ട്.
വീട്ടിൽ എത്തുന്ന ബേത്ത് പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും മരിക്കുകയും ചെയ്യുന്നു.
ഇതേപോലെ ഓരോ ഇടതും ഓരോ പേർ മരിക്കുന്നു. എന്നാൽ എന്താണ് കാര്യം എന്നറിയാതെ കുഴലുന്ന അധികൃതർ.
പിന്നീട് ഇതേപ്പറ്റി ചിന്തിക്കുമ്പോൾ വൈറസ് വ്യാപനം കൂടുന്നു.
Quarantine എന്ന നിലയിലേക്ക് രാജ്യങ്ങൾ നീങ്ങുന്നു.
എന്നാൽ ബെത്തിന്റെ ഭർത്താവ് രോഗം ബാധിക്കുന്നില്ല. സ്വയം അകലം പാലിച്ചു Quarantine ആയത് ആണ്.പിന്നെ അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കൂടുതൽ ആകാം.
ഇതിനിടയിൽ ഒരു ബ്ലോഗ്ഗർ മരുന്ന് കണ്ടെത്തി എന്ന ഊഹാപോഹങ്ങൾ നിരത്തുന്നു.
മരുന്നു കണ്ടെത്താൻ ഉള്ള ഒരുക്കങ്ങൾ..
എന്നാൽ ഒരു മരുന്ന് കണ്ടെത്തി അത് ലഭ്യമാക്കുവാൻ ഉള്ള സമയം ഇല്ലാ എന്ന് കണ്ടെത്തുന്ന ഒരു ഫാർമാസിസ്റ് സ്വന്തം ശരീരം തന്നെ ഒരു പരീക്ഷണവസ്തു ആക്കുന്നു.
ഇതിനിടയിൽ രോഗത്തിന്റെ ഉറവിടം തേടുന്നചിലർ.
കോവിഡ് ഭീതിയിൽ നിലകൊള്ളുന്ന നമ്മൾ ഏവർക്കും ഒരു പേടിപ്പിക്കുന്ന ദൃശ്യാനുഭവം നൽകാൻ ഈ സിനിമായ്ക്കാകും.
ക്ലൈമാക്സ് രംഗത്തിൽ വൈറസ് വ്യാപനം എങ്ങനെ എന്ന് കാണിക്കുന്നു.
1898 - ൽ മോർഗൻ റോബർട്ട്സൻ എഴുതിയ നോവൽ ആണ് "The Wreck of the Titan " ഒരു വലിയ കപ്പൽ മുങ്ങുന്നത് ആണ് ഇതിവൃത്തം. 1912 - ൽ RMS Titanic ഇത് പോലെ മുങ്ങിയതും ഒരു ഒരു യാദിർച്ഛികം മാത്രം...
---//----
കണ്ടിരിക്കേണ്ട പടം. കൈകഴുകാൻ മറക്കല്ലേ.
പിന്നെ ആരെയും കാണുമ്പോൾ ഉള്ള ഒരു അമിതാവേശം ഒന്ന് മാറ്റിവെക്കാം അല്പം അകലം പാലിക്കാൻ പഠിക്കാം.