പിറന്നാൾ കഴിഞ്ഞു.

അങ്ങനെ ഈ ഭൂവിൽ എത്തിയിട്ട് ഒരു വർഷംകൂടി ...

ഞാൻ നിങ്ങളെപ്പോലെ തന്നെ വിത്യസ്‌തനാണ്. ഓരോ ജീവിതവും വിത്യസ്‌തത കൊണ്ട് നിറഞ്ഞതാണ്.
ജീവിതം നമ്മെ ഓരോന്ന് ഓരോന്നായി പഠിപ്പിച്ചുകൊണ്ടേ ഇരിക്കും. അതിൽ ഓരോ വ്യക്തികൾക്കും ഓരോ പങ്കുണ്ട്.
എന്റെ ജീവിതത്തിൽ സ്വാധീനിച്ചവർക്കും എനിക് ഇഷ്ടമല്ലാത്തവർക്കും അതിൽ പങ്കുണ്ട്.

ജീവിതത്തിൽ നേട്ടങ്ങളും കോട്ടങ്ങളും നന്മകളും തിന്മകളും ഉണ്ടാകും. കരച്ചിലും ചിരിയും തേങ്ങലുകളും ഉണ്ടാകും.

അതൊക്കെയാണ് ഈ ജീവിതത്തിന്റെ ലഹരി.

കഴിഞ്ഞ ഒരു നാൾ കോറയിൽ ഒരു ചോദ്യം കണ്ടു. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ദിനം ഏത് ?

" എന്റെ ജന്മദിനം."
(18.01.1992 ) അതേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദിനം. ആ ദിനം ഇല്ലായിരുന്നെങ്കിൽ ?

ചെറുപ്പം മുതൽ 30 വർഷം വരെയുള്ള കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ ഓർത്തു പറയാൻ കുറെയുണ്ട്.

പിറന്നാൾ ദിനത്തെക്കുറിച്ചു ഓർത്തുനോക്കിയാൽ.,

ആദ്യമൊന്നും അത് അറിയാതെയാകാം ഞാൻ ആ ദിനത്തെ ആഘോഷിച്ചിട്ടുണ്ടാകുക. എന്നാൽ പിറന്നാൾ എന്നതിനെ അറിഞ്ഞതിൽ പിന്നെ എന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അതാണ്.
പണ്ട് ആശാൻ കളരിയിൽ പോകുമ്പോൾ അന്ന് എല്ലാവർക്കും മിഠായി കൊടുക്കും. അന്ന് മാങ്കോ ബൈറ്റ്, കോഫീ ബൈറ്റ് അല്ലേൽ പിയാറിയുടെ ഒരു പച്ചകളർ മിഠായി.അതൊക്കെ കൊടുക്കുന്നത് ഒരു സംഭവം പിറന്നാൾ ദിനം ഒരു ഹാപ്പിമൂഡ് ആണ്.
വളർന്നപ്പോൾ വീണ്ടു ആ ദിനം ഇഷ്ടപ്പെടാൻ തുടങ്ങി. കേക്ക് ,കൂട്ടുകാർക്ക് ട്രീറ്റ് . കോളേജിൽ എത്തിയപ്പോൾ രാത്രിയിലെ റൈഡുകൾ.
അരൂർ പുട്ട്കട അങ്ങനെ....
( ഇന്നത്തെപോലെ കെട്ടിയിട്ട് മുട്ടഎറിയുന്ന കൂട്ടുകാർ ഒന്നും എനിക്കില്ല കേട്ടോ ) ☺️

ഞാൻ എന്ന വ്യക്തിയെ സൂചിപ്പിക്കുന്നത് ആ ദിനം ആണ്. ഏത് കാർഡ് എടുക്കട്ടെ ആ ദിനം അവിടെയുണ്ട്...

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ഞാൻ ഉണ്ടെന്ന് ഉള്ളതാണ് എന്റെ ജീവിതം ത്തിലെ ഏറ്റവും വലിയ കാര്യം. അതിൽ വലുതായി ഞാൻ ഒന്നും ഇന്ന് ഞാൻ കാണുന്നില്ല. കാണാൻ സാധിക്കുന്നു. കേൾക്കാൻ പറ്റുന്നു. അതേ ഞാൻ ജീവനോടെ ഉണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം.

ലക്ഷ്യം വേണം എന്നൊക്കെ കേൾക്കാം ശരിയാണ് എന്നാൽ നാളെ എന്ത് ?
ഈ കോവിഡ് കാലത്ത് ഞാൻ ഒരു പ്ലസ്‌ടു വിദ്യാർത്ഥിയോട് ഒരു ചോദ്യം ചോദിച്ചു. എന്താ അടുത്തെ പ്ലാൻ..? മറുപടി : 'ഇപ്പൊ പഠിക്കുന്നത് പഠിക്കാൻ നോക്കുന്നു. ഈ കോവിഡ് ഒക്കെ അല്ലെ അടുത്ത ലോകം എങ്ങനെ ആണെന്ന് ആർക്ക് അറിയാം?

അതേ ... നാളെ.. വരട്ടെ... നമുക്ക് കാണാം.

ആനി എന്ന സിനിമയുടെ തുടക്കത്തിൽ ഉള്ള ഒരു സോങ് ഉണ്ട്.

The sun'll come out tomorrow
Bet your bottom dollar that tomorrow
There'll be sun....

ഇടക്ക് ഈ പാട്ട് കേൾക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്...

അതും അതിലെ അവസാനത്തെ ലൈൻ ,
Tomorrow, tomorrow
I love ya tomorrow
You're always a day away
Tomorrow, tomorrow
I love ya tomorrow
You're always a day away..

ഈ കോവിഡ് കാലത്തും. ഇത്രത്തോളം എന്നെ നടത്തി എന്നെ പുലർത്തിയ എന്നെ കരുതിയ എന്റെ ദൈവത്തിനും
മാതാപിതാക്കൾക്കും. എന്നെ ഒരു പോരും കുത്താത്ത എന്റെ കുഞ്ഞേചേച്ചിക്കും കൂടെനിൽക്കുന്ന എല്ലാ കൂട്ടുകാർക്കും ❤️ നന്ദി.

--

--

A Quirky Ravenclaw 🚶 🔥Opinion Vlogger | Weird thinker 🦉 Posses intellectual level of curiosity beyond the utilitarian approach to knowledge ∆

Love podcasts or audiobooks? Learn on the go with our new app.

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store
Able Chacko Elavumparayil

Able Chacko Elavumparayil

44 Followers

A Quirky Ravenclaw 🚶 🔥Opinion Vlogger | Weird thinker 🦉 Posses intellectual level of curiosity beyond the utilitarian approach to knowledge ∆