വിജയ് സൂപ്പർഹിറ്റ് പിന്നെ പൗർണമിയോ ?
വിജയ് സൂപ്പർഹിറ്റ് പിന്നെ പൗർണമിയോ ?
ഈ സിനിമയുടെ ഒരു ട്രൈലെർ പോലും ഞാൻ കണ്ടില്ല.എന്നാലും എന്തൊ എനിക്ക് ഇഷ്ടാ ആസിഫ് അലിയെ. പടം ഹിറ്റായില്ലേലും വളിപ്പൻആയാലും ഞാൻ കാണും ചിലർ നമുക്ക് അങ്ങനെയാണ്. എന്ത് ചെയ്താലും നമുക്ക് ഇഷ്ടാ…
സിനിമാക്കാര്യം.
ഇത് ഒരു കുടുംബ ചിത്രം ആണ്.തീർച്ചയായും മാതാപിതാക്കൾ കണ്ടിരിക്കേണ്ടത്.
എന്നാൽ ഇന്ന് ഞാൻ തിയേറ്ററിൽ കണ്ടത് കൂടുതലും യുവാക്കളെ ആണ്.
എന്തോ പടം യുവതലമുറക്കും ഉപകാരപ്പെടും.
വിജയ് ഒരു എഞ്ചിനീർ ആണ്.എന്നാൽ ഇപ്പൊ ഒരു ജോലിക്കും പോകുന്നില്ല. ഉണ്ടായിരുന്ന ഒരു ജോലി അവൻ കളഞ്ഞു.ട്വിസ്റ്റ്
ഇനി പൗർണമി വലിയ ലക്ഷ്യങ്ങളും ഐഡിയകളും ഉള്ള ഒരു യുവപെൺകുട്ടി.ഒരു നല്ല ബിസിനസ്സ്കാരി ആകണം എന്നാണ് ഈ എംബിഎ ബിരുദധാരിയുടെ ആഗ്രഹം.
അല്ല പഠനം ഒക്കെ കഴിഞ്ഞാൽ ഇനി പിന്നെ ജോലി അല്ലേൽ അടുത്തത് കല്യാണം എന്ന ഊരാക്കുടുക്കാണല്ലോ.(ഊരാൻ ഡിവോഴ്സ് ഉണ്ട്)
ഇനിയാണ് രസം.കുടുംബത്തിലെ വന്നു പോയ കടംമാറ്റാൻ പെണ്ണുകാണാൻ സമ്മതിക്കുന്ന വിജയ്‍യും എങ്ങനെയെങ്കിലും ഒന്ന് കെട്ടിച്ചു വിട്ടാൽ മതിയെന്ന് വിചാരിക്കുന്ന പൗർണമിയുടെ മാതാപിതാക്കളും.
അങ്ങനെ ഒരു പെണ്ണുകാണാൽ ചടങ്ങ്.
ട്വിസ്റ്റ്….
വിജയ്‌ലെ ഷെഫ് ,പൗർണമിയിലെ ബിസിനസ്സ്തല,രണ്ടും കൂടി ഒന്നിച്ച് ഒരു സംരംഭം തുടങ്ങുന്നു.. അത് ഹിറ്റാകുന്നു..
ഇവരിൽ പ്രണയം ഉണ്ടോ, എല്ലാം പങ്കുവെക്കുന്ന ഇവരുടെ ജീവിതം ആണ് ഈ കഥ..
അഭിനയ അഭിപ്രായങ്ങൾ.
സിദ്ധിക്ക് ഈ കഥാപാത്രം ഇപ്പൊ പറയാതെ വയ്യ. തിലകൻ ആയുരുന്നു. എന്നെ ഏറ്റവും സ്വാധീനിച്ച അച്ഛൻ കഥാപാത്രം ചെയ്‌തത്. ഇപ്പോൾ അത് സിദ്ധിക്കാണ് പറവ, സി.ഐ.എ., അങ്ങനെ ദേ ഇതും. ഒരു ഇൻസ്‌പൈറിങ് തന്ത. കിടുക്കി.
ഇനി കെ.പി.എസ്.സി.ലളിത മുത്തശ്ശി ആയി അങ് ജീവിക്കുആയിരുന്നു. കൊച്ചുമക്കൾക്ക് ഏറ്റവും സപ്പോർട്ട് മുത്തശ്ശി ആണല്ലോ..
ഇനി ഒരു കിടുക്കൻ തന്തകൂടി ലാലു അലക്‌സ് ഇപ്പൊ കാണാൻ ഇല്ല അതോണ്ട് രഞ്ജിപണിക്കർ ഉണ്ട്.
ബാലുവിന്റെ സപ്പോർട്ട് നായകൻ ആസിഫ് അലിക്ക് എപ്പോഴും ഉണ്ട്. പിന്നെ ആ ജോക്കി വെറുതെ ഒന്ന് ഒരു രസത്തിന് (ബെല്ല പാഡ് ,ആർത്തവം ഒക്കെ പറഞ്ഞത് കൊണ്ട് പെണ്കുട്ടികളെ തിയേറ്റർ കാണിക്കാൻ ഉള്ള ബിസിനസ് മൈൻഡ്)
പൗർണമി വീണ്ടും ക്ലിക്ക് , ഇനിയും സിനിമകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
അതിഥിതാരങ്ങൾ കൂടി സൂപ്പർ ആയിട്ടുണ്ട്.എടുത്ത് പറയേണ്ടത് അജുവർഗീസിന്റെ അഭിനയമാണ്.ചെറിയ നിമിഷം ആണേലും സൂപ്പർ.അവരെ ഇനിയും സിനിമകൾ തേടിയെത്തട്ടെ.
ഇഷ്ടായോ?
ആയി.സിനിമയിൽ Mr. ബീൻ കോമഡികൾ ഒക്കെ ഉൾപ്പെടുത്തിയതും അത് പോലെ ‘കട്ടപനയിലെ ഹൃത്വിക് റോഷന്റെ’ ഒരു ചായകാച്ചൽ തോന്നിയെങ്കിലും.വിജയ് സൂപ്പർ ആണ്.
ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങൾ വെറുതെ അച്ഛന്റെയോ അമ്മയുടെ ആഗ്രഹങ്ങൾ വെച്ചല്ല അളക്കേണ്ടത്.
തളർച്ചകൾ ഇല്ലേൽ എന്ത് ജീവിതം ? എല്ലാത്തിനെയും ആതിജീവിച്ഛ് ജയിക്കണം മുന്നേറണം അതിന് ഒരു നല്ല സുഹൃത്ത് വേണം
മക്കളെ മനസിലാക്കാൻ മാതാപിതാക്കൾ ഒന്ന് ശ്രമിക്കണം.അല്ല നിങ്ങൾ വളർത്തിയത് നന്നെങ്കിൽ പിന്നെ അതിന് ആവശ്യമില്ല. (ഒന്ന് കുട്ടികളുടെ മനസ്സ് പിടഞ്ഞാൽ അറിയുന്ന മാതാപിതാക്കൾ ഉണ്ട്.)
ഈ പടം വെറും ഒരു യുവജനത്തിന്റെ സിനിമ അല്ല… പോയി എല്ലാവരും കാണണം പ്രത്യേകിച്ചും മാതാപിതാക്കൾ.
കാണണോ.?
തീർച്ചയായും ഇന്ന് ഇത് ഒരു കുടുംബചിത്രം ആണ്.
ഇതിൽ ഇന്നത്തെ കുടുംബഅല്ല കുടുംബത്തിലെ എല്ലാ രീതികളും അനുഭവങ്ങളും ചേർത്തിട്ടുണ്ട്.
കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുക എന്നതല്ല. അവരെ മനസിലാക്കുക വേണം.ചുമ്മാ ഒരു ബൈക്കിൽ വന്ന് കൊണ്ട് പോയാലോ അല്ലേൽ ഒരു കറങ്ങിയാലോ പ്രണയം അല്ല എന്ന് മനസിലാക്കുക കൂടി വേണം…
ഇത് ഒരു തെലുഗ് സിനിമയുടെ Remake ആണെന്ന് കേട്ടു അത് കാണാത്തത് കൊണ്ട് സിനിമ നന്നായി ആസ്വദിക്കാന്‍ പറ്റി .
ഇനി ക്വീന്‍ എന്ന ഹിന്ദി സിനിമയുടെ മലയാളം വെര്‍ഷന്‍ വരുന്നുണ്ട് എന്താവുമോ എന്തോ ?
Originally published at Able Chacko.