വേശ്യ
--
മങ്ങിയ റാന്തൽ വിളക്കിന്റെ വെട്ടത്ത് അയാൾ തന്റെ ശരീരത്തെ ആവേശത്തോടെ പുണരുകയായിരുന്നു. ഇര കിട്ടാതെ പട്ടിണിയായ മൃഗത്തേപ്പോലെ..
അമ്മ മരിച്ചപ്പോൾ അവൾ ആകെ വിഷമിച്ചു പൊട്ടിക്കരഞ്ഞു. അഛന്റെ മുഖം അവൾ കണ്ടിട്ടില്ല..
താൻ ജനിച്ച ദിനം തന്നെ മരിച്ചു. അച്ഛന്റെ മരണം താൻ മൂലമാണത്രേ!
ഒരു പിശാച് കുഞ്ഞ് .സ്വന്തമായി വീടും പറമ്പും എല്ലാം ഉള്ളത് കൊണ്ട് അന്നത്തിനും ചെലവിനും മുട്ട് വന്നില്ല എന്നാൽ അമ്മ മരിച്ചപ്പോൾ ആണ് താൻ എത്ര അനാഥയാണ് എന്ന് അവൾ മനസ്സിലാക്കിയത് അമ്മ വീട്ടുകാർ പണ്ടേ ഉപേക്ഷിച്ചതാണ്.അമ്മ മരിച്ച് ആണ്ട് ആകുന്നതിന് മുൻപ് തന്നെ സ്വന്ത വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. പ്രതികരിക്കാൻ ശ്രമിച്ചു ശ്രമം എല്ലാം പാഴായി. സഹായിക്കാൻ ശ്രമിച്ച രാമുച്ചേട്ടനെ വിശ്വാസമായിരുന്നു. ഒരു നാൾ ചേട്ടനോടൊപ്പം ഈ നാട്ടിൽ എത്തി വീട്ടുജോലികൾ ചെയ്തു. എന്നാൽ ജോലിയേക്കാൾ തന്റെ ശരീര ഭംഗിയാണ് വീട്ടുടമസ്ഥന്മാർക്ക് പിടിച്ചത്.ആദ്യം ദേവത ചമഞ്ഞെങ്കിലും എന്നോ എപ്പോഴോ പണമോഹത്തിനടിമപ്പെട്ടോ അവൾ തന്നെമറന്നു. പിന്നെ ജീവിതം ഇന്ന് ഇപ്പോൾ വരെ തുടരുന്നു.
അയാൾ പോകുവാൻ നേരത്ത് അവൾക്ക് മടക്കി വെച്ച നോട്ടുകൾ നീട്ടി... ഹം സഹിച്ച വേദനകൾക്കും മറ്റും എല്ലാം ഉള്ള ദാനം !
അയാൾ പോയി ... രാത്രിയുടെ നിശബ്ദതയിൽ അവൾ ഒന്ന് ചിരിച്ചു.
അതേ ഞാൻ വേശ്യ.. സ്വയം സുഖം അറിയാതെയാണെങ്കിലും മറ്റുള്ളവന് വേണ്ടി തന്റെ ശരീരത്തെ ഹോമിക്കുന്നവൾ….