Plan B

Able Chacko Elavumparayil
1 min readMar 10, 2022

--

സത്യം പറഞ്ഞാൽ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് അറിയാത്ത കാര്യങ്ങൾ ആണ്.
അറിഞ്ഞത് ഒക്കെ ചുരുക്കം എന്നാണ്.
പ്ലാൻ എ കഴിഞ്ഞാൽ പ്ലാൻ ബി എന്നൊക്കെയാണ്.
എന്നാൽ ഇന്ന് ഒരു സിൽമാ കണ്ടപ്പോൾ ആണ് പ്ലാൻ ബി ഒരു പിൽ(Levonorgestrel) ആണെന്ന് ഉള്ള അറിവ് കിട്ടിയത്.
-------------------------------

Never Have I Ever എന്ന Mindy യുടെ സീരീസിന്റെ ചുവട് പിടിച്ച് ഒരു ഇന്ത്യൻ പശ്ചാത്തലത്തിൽ ഉണ്ടാക്കിയെടുത്ത സിനിമയാണ് പ്ലാൻ ബി.

Plan B 2021
അപ്രതീക്ഷിതമായി ഉണ്ടായ ലൈംഗികബന്ധത്തിൽ നിന്നും ഗർഭധാരണം തടയാൻ തന്റെ കൂട്ടുകാരിയും ഒത്തുള്ള ട്രാവൽ അഡ്വെൻഞ്ചർ എന്ന് ഈ കഥയെപ്പറ്റി പറയാം.
അതിൽ അവർ കണ്ടുമുട്ടുന്നവർ അവർ ചെയ്ത് കൂട്ടുന്ന പരാക്രമങ്ങൾ ഒക്കെയാണ് കഥയിൽ. ഒരു താമാശ നിറഞ്ഞ റ്റീൻ മൂവി.

-------------
സിനിമ പ്രേക്ഷകരിലേക്ക് ഒറ്റവധി ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് തോന്നുന്നു.

  • സെക്സ് എന്നാൽ പാപം ആണ് എന്നോ. സ്ത്രീ എപ്പോഴും കന്യകയും പുരുഷന് അത് ബാധകമല്ല ഇതൊക്കെ എവിടുത്തെ നയം?
  • താൻ സെക്സ് ചെയ്‌തില്ലേൽ എന്തൊ വലിയ നഷ്ടമെന്ന് കരുതുന്ന കൗമാരം.
    അല്ലേൽ ചെയ്ത് പോയാൽ പിന്നെ ഒരു slut ആണെന്ന രീതിയിൽ ഉള്ള സമൂഹത്തിന്റെ നോട്ടം.
  • സ്വന്തം sexual ഐഡന്റിറ്റി പോലും വെളുപ്പെടുത്താൻ പേടിപ്പെടുത്തുന്ന ജീവിതങ്ങൾ.
  • വരച്ചവരയിൽ തന്നെ മക്കൾ വളരണം എന്ന ചില മാതാപിതാക്കളുടെ ചിന്താഗതികൾ.

അങ്ങനെ ഒട്ടേറെ ത്രെഡുകൾ വെറുതേ ഒരു കോമഡിയിലൊതുക്കിയ പടം.
Teen Movie ഇഷ്ടപ്പെടുന്നവർക്ക് കാണാം.
--------------------------

--

--

Able Chacko Elavumparayil
Able Chacko Elavumparayil

Written by Able Chacko Elavumparayil

A Quirky Ravenclaw 🚶 🔥Opinion Vlogger | Weird thinker 🦉 Posses intellectual level of curiosity beyond the utilitarian approach to knowledge ∆

No responses yet