Trip 2 Illickkal kallu !

Able Chacko Elavumparayil
3 min readDec 2, 2016

--

​രാവിലെ മുതൽ വെറുതെ ഇരിപ്പാണ് .ഒരു ഒന്ന് കറങ്ങാൻ പോയാലോ?

കോളേജിൽ വെച്ചാണെങ്കിൽ നുമ്മ ഗഡികളെ കൂട്ടി പോകാം, ഇപ്പൊ അത് പറ്റില്ലല്ലോ.എല്ലാവരും ഓരോഇടത്ത് അല്ലേൽ ജോലിതിരക്ക്.

മൊബൈൽ എടുത്തു. എവിടെ ആണ് പോകേണ്ടത് ? Google Map ഇവൻ ആണല്ലോ യാത്രക്കാരുടെ യഥാർത്ഥ സുഹൃത്ത്

(ഇപ്പോഴും ഇവനെ നമ്പല്ലേ പണി പാളും) “ഇല്ലിക്കൽ കല്ല്” ഒന്ന് search ചെയ്‌തു.വീട്ടിൽ നിന്ന് 60 km ഉള്ളു.പോയേക്കാം ..റെഡിയായി. മമ്മി ഒന്ന് വണ്ടി ഓടിച്ചുനോക്കാൻ പോകുവാ… (എവിടെ പോകുമ്പോളും ഒന്ന് പറഞ്ഞില്ലേൽ കുഴപ്പമാ… ) വണ്ടി കൂത്താട്ടുകുളം വഴിപോയേക്കാം ഞാൻ മുവാറ്റുപുഴക്കാരൻ ആണ് കേട്ടോ? പിന്നെ യാത്രയിൽ km കണക്ക് ഞാൻ പറയില്ല…
കാരണം കിലോമീറ്ററുകൾ യാത്രയിൽ ബാധിക്കില്ല .കൂത്താട്ടുകുളം പിന്നെ പാലാ റൂട്ട്.ഇടക്ക് വണ്ടി നിർത്തി Google ഒന്ന് നോക്കും.. എല്ലാം ശരിയല്ലേ എന്ന് …

പാലാക്ക് പോകുന്ന വഴി ഒരു ഇടവഴി ഗൂഗിൾ കാണിച്ചു. വണ്ടിനിർത്തി ഇതിലൂടെ പോകാമോ എന്ന് ഒരു ചേട്ടനോട് ചോദിച്ചു.

‘ പിന്നെ പോകാം എന്നാൽ അല്പം ഇടവഴി ആണ് പാലായിൽ ചെന്ന് പോകന്നതാ നല്ല വഴി’ പുള്ളി പറഞ്ഞത് ശരിയാ അതാ നല്ലത് എനിക്കും തോന്നി.

പിന്നെ പാലാ റോഡിലൂടെ ആയി യാത്ര.. പാലാ എത്തിയപ്പോൾ തന്നെ വണ്ടിനിർത്തി പെട്രോൾ അടിച്ചു.വലിയ ഹെയർ പിൻ ഒക്കെ ഉണ്ടെന്ന് ..അപ്പൊ വണ്ടി പോസ്റ്റ് ആവണ്ടല്ലോ 😊

പാലാ എന്തോ ആ നാടും റോഡും സൂപ്പറാ… ❤ കേരളത്തിലെ ഒരു സൂപ്പർ റോഡ് അത് പാലായിൽ ഉള്ളതാ മാണിയാണ് താരം…

ഭരങ്ങ്യാണം എത്തിയപ്പോൾ പള്ളിയിൽ ഒന്ന് കയറി….

പിന്നെ വണ്ടി വീണ്ടും സ്റ്റാർട് ആക്കി… പാലാ _ ഈരാറ്റുപേട്ട പിന്നെ വാഗമൺ റോഡ് വഴി ഇല്ലിക്കൽ കല്ല്!

പാല കയറിയാൽ പിന്നെ ഇല്ലിക്കൽകല്ല് ആരോടും ചോദിക്കണ്ടാ.. മൊത്തം കിടക്കുവല്ലേ Sign Board ..

ഇല്ലിക്കൽ കല്ല് ദേ ആ കാണുന്നതാ..വണ്ടി ഒന്ന് നിർത്തി ഒരു ഫോട്ടം അങ്ങ് എടുത്ത്.

ഇനി മൊത്തം ഒരു കയറ്റമാ കർത്താവേ കാത്തോളണമേ…നല്ല വളവുകൾ ഹോൺ അടിച്ചാൽ നന്ന്. പിന്നെ നല്ല തണുത്ത കാറ്റും.. കൊള്ളാം …

പോകുന്നവഴിക്ക് ഒരു ചെറിയ അരുവികണ്ടു.അവിടെ കുറച്ചു നേരം ഇരുന്നു.

അങ്ങനെ വണ്ടി ഇല്ലിക്കൽ കല്ലിനടുത്തത്തി. ഇവിടെ നിർത്ത് മുകളിൽ ഷൂട്ടിംഗ് ആണ് പോലും, ഇനി കുറച്ചു നടത്തം.

അങ്ങനെ ഞാൻ മുകളിൽ എത്തി . പഴത് പോലെ ഇപ്പൊ അടുത്തേയ്ക്ക് വിടില്ല 2 പേർ മരിച്ചെപ്പിന്നെ മുകളിൽ മൊത്തം ബ്ലോക്കി.. 😥 കുറച് നേരം അവിടെ ഇരുന്നു. അങ്ങ് ഷൂട്ടിങ് നടക്കുന്നത് നോക്കി ബോംബ് പൊട്ടിക്കൽ ഒക്കെ ആണ്. കുറെ പട്ടാള വേഷധാരികൾ ഓക്കെ ഉണ്ട്.

കുറെ ഫോട്ടം ക്ലിക്കി.. പിന്നെ ഇറങ്ങി ..താഴത്ത് രണ്ട് മൂന്ന് കടകൾ ഉണ്ട്‌ സമയം 4 ഒരു കട്ടൻ കുടിക്കണം കടയിൽ കയറി ചേച്ചി ഒരു കട്ടൻ . മോനെ 8 രൂപയാട്ടോ… അയ്യോ ജോളിചേച്ചി ഞാൻ കാശ് ഉണ്ടോന്ന് നോക്കട്ടെ മോദി കാശ് നിരോധിച്ചപ്പിന്നെ അല്പം ബുദ്ധിമുട്ട് ഉണ്ടേ… പിന്നെ ചേച്ചിയുടെ കുറെ വർത്തമാനം കേട്ടിരുന്നു.കട്ടൻ കുടിച്ചു കഴിയണം അല്ലോ…

സമയം 5 ആകാറായി.പതിയെ വണ്ടിക്കടുത്തേക്ക് നടന്നു.

പെട്ടന്നാണ് ഷൂട്ടിങ് ക്രൂ വിലെ ഒരാൾ ഓടിവന്നത് എടുത്ത ഫോട്ടോ ഒക്കെ ഒന്ന് കാണണം എന്ന്.. അതിൽ ഷൂട്ടിഗിന്റെ ഏതെങ്കിലും ഉണ്ടോ എന്നറിയണം, എല്ലാം കാണിച്ചു കൊടുത്തപ്പോൾ അയാൾക്ക് സന്തോഷം ആയി.

ഇനി വീണ്ടും ഒന്ന് വരണം.ഇല്ലിക്കൽ കല്ല് കൊള്ളാം .

പ്രകൃതി ഇപ്പോഴും സുന്ദരി ആണ് .അവളുടെ ആ സൗന്ദര്യം കാത്തു സൂക്ഷിക്കുക.പ്ലാസ്റ്റിക് വലിച്ചെറിയരുത്..

  1. മലയുടെ സൗന്ദര്യം നുകരുവാൻ കൊതിക്കുന്നവർ ഇവിടെ ഒന്ന് പോകുക .
  2. bike ആണ് നല്ലത്,Car പാർക്കിങ് കുറവാണ്. പുതിയ പാർക്കിങ് വരുന്നുണ്ട് എന്നൊക്കെ കേൾക്കുന്നു അപ്പോൾ ജീപ്പിൽ മുകളിൽ പോകാമത്രെ..
  3. കുട്ടികളെ കൊണ്ട് പോകുന്നവർ ഒന്ന് ശ്രദ്ധിക്കുക.
  4. അത്യാവശ്യത്തിനുള്ള ലഘുഭക്ഷണം ഇവിടെ കടയിൽ കിട്ടും.

Journey Never Ends!!

Originally published at ablechacko.com on December 2, 2016.

--

--

Able Chacko Elavumparayil

A Quirky Ravenclaw 🚶 🔥Opinion Vlogger | Weird thinker 🦉 Posses intellectual level of curiosity beyond the utilitarian approach to knowledge ∆