യുട്യൂബ് വരുമാനം ഏതൊക്കെ രീതിയിൽ ലഭിക്കും?

Able Chacko Elavumparayil
2 min readFeb 19, 2022

ഇന്നത്തെ കാലത്ത് ഒരു യൂട്യൂബർ ആകുക എന്നത് വലിയ വിഷമമുള്ള കാര്യമൊന്നും അല്ല.

**ഇനി വരുമാന രീതികൾ.**

1 .YouTube Partner Program

നിങ്ങൾ ഒരു യൂട്യൂബർ ആണെങ്കിൽ ഒരു യൂട്യൂബർ partner പ്രോഗ്രാമിൽ നിങ്ങൾക്ക് പണം നേടാം.

  • Advertising revenue

വീഡിയോക്കിടയിൽ വരുന്ന പരസ്യങ്ങളിൽ നിന്നുള്ള വിഹിതം.

  • Super Chat & Super Stickers

നിങ്ങളുടെ ‘പാൻസ് ‘ നിങ്ങൾക്ക് ഓൺലൈനായി തരുന്ന സ്റ്റിക്കർ പണം.

  • Channel memberships

ചില ‘പാൻസിന് ‘ മാത്രമായി വിഡിയോകൾ കാണാൻ. അപ്പോ അതിലെ കാശ്.

  • YouTube Premium Revenue

Premium Partnership നിങ്ങൾക്ക് സ്വന്തമായി ഒരു സീരിസ് ഒക്കെ തുടങ്ങാം അതിനു ടിക്കറ്റ് എന്നപോലെ പണം വാങ്ങാം. Like — Netflix..etc.

  • Merch shelf

നിങ്ങൾക്ക് നിങ്ങളുടെ പേരിൽ ഉള്ള. ഡ്രെസ്സ്, പേന, അങ്ങനെ എന്തും ഇവിടെ വിൽക്കാം.

ഇതിന് അർഹത നേടണം എങ്കിൽ ചില നിബന്ധനകൾ ഉണ്ട് കേട്ടോ…!

കുറഞ്ഞത് 1,000 subscribers പിന്നെ ഒരു 4000 മിനിറ്റ് വീഡിയോ കാണൽ…. പിന്നെ ഓരോന്ന് activate ആകും….

സെലിബ്രിറ്റി ആയാൽ ഇത് പെട്ടന്ന് കടക്കാവുന്ന ഒരു കടമ്പയാണ് അല്ലേൽ കൂടുതൽ കണ്ടന്റ് ഇടുക…..

  • *2.YouTube Shorts Fund**

Shorts വന്നതിൽ പിന്നെ യൂട്യൂബ് കൊണ്ടുവന്ന ഒരു സംഗതിയാണ് ഇത്.
>*ഇതിനും ഒരു criteria ഉണ്ട് . കുറഞ്ഞത് ഒരു short എങ്കിലും 180 ദിവസത്തിനുള്ളിൽ ഉണ്ടാകണം.*

3.Affiliate links**

താഴത്തെ / description ലിങ്കിൽ പോയി സാധനം വാങ്ങുക. അത് ചെക്കു ചെയ്യുക ഇതൊക്കെ കേട്ടിട്ടില്ലേ. ആ അതിൽ നിന്ന് ഒരു ഓഹരി അവർക്ക് കിട്ടും….

**4.Sponsorship**

എന്റെ ഈ വീഡിയോ sponser ചെയ്‌തത്‌ ദേ ഇവരാണ് എന്നൊക്കെ കേട്ടിട്ടില്ലേ ,ഇതാണ് അപ്പൊ അതിൽ ഒരു വിഹിതം. ചിലപ്പോൾ ചില product ഒക്കെ നിങ്ങളെ പരിചയപ്പെടുത്തി അത് വാങ്ങാൻ പ്രേരിപ്പിക്കും ഇത് കിടിലൻ ഐറ്റം ആണ്. എന്നൊക്കെ പറയും….

**ഇങ്ങനെ ഒക്കെയാണ് യൂട്യൂബർ പൈസ ഉണ്ടാക്കുന്നത്….**

--

--

Able Chacko Elavumparayil

A Quirky Ravenclaw 🚶 🔥Opinion Vlogger | Weird thinker 🦉 Posses intellectual level of curiosity beyond the utilitarian approach to knowledge ∆