വീണ്ടും എഴുതിയാലോ?

ശരിക്കും പറഞ്ഞാൽ എഴുതുന്നത് ഒരു രസമാണ്. പക്ഷേ മടിക്കും ഒരു കുറവില്ല. എന്ത് എഴുതും എന്നതാണ്. പിന്നെ നോക്കുന്നത്. എല്ലാം വാരി വലിച്ച് എഴുതാൻ പാടില്ലല്ലോ. അപ്പോ പിന്നെ ഒരു അടക്കോം ഒതുക്കോം ഒക്കെ വേണം അങ്ങനെ നോക്കുമ്പോൾ മടിയാണ് എഴുതാൻ , ഇനി എല്ലാം എഴുതാം ഒരു മടിയും ഇല്ലാതെ എങ്കിൽ അല്ല വല്ല ദുർ പ്രതികരണങ്ങളും ഉണ്ടാകുമോ എന്ന ഓവർ ചിന്ത ! ഫേസ് ബുക്കിൽ എഴുതി വെറുപ്പിക്കൽ ഒരിക്കൽ ഒരു ഹോബി ആയിരുന്നു. ദിനംപ്രതിയുള്ള സംഭവങ്ങളെ റിച്ച് ചുമ്മാ നമ്മുടെ പ്രതികരണം എഴുതുക അതായിരുന്നു ലൈൻ . പിന്നീട് അത് നിർത്തി ദേ ഇപ്പം പുതിയ മീഡിയം ലുക്ക് ഒക്കെ കണ്ടപ്പോൾ ഒന്ന് എഴുതി നോക്കിയാലോ ? എന്ന തോന്നൽ , ആരെങ്കിലും വായിക്കുകയോ എന്ന ഭീതി ഒന്നും വേണ്ടാ എന്ന് തോന്നുന്നു.

Able Chacko Elavumparayil

A Quirky Ravenclaw 🚶 🔥Opinion Vlogger | Weird thinker 🦉 Posses intellectual level of curiosity beyond the utilitarian approach to knowledge ∆